05 October 2009

ഖത്തറിലെ സ്കൂളുകള്‍ തുറന്നു

മധ്യവേനല്‍ അവധി കഴിഞ്ഞ് ഖത്തറിലെ സ്കൂളുകള്‍ തുറന്നു. എച്ച് 1 എന്‍ 1 പനി , മറ്റ് പകര്‍ച്ച വ്യാധികള്‍ എന്നിവ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്കൂള്‍ തുറന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ സാധാരണ പകര്‍ച്ച വ്യാധി തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ സ്കൂളുകളിലും നടത്തുമെന്നും എച്ച് 1 എന്‍ 1 വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് വാക്സിന്‍റെ ലഭ്യതയനുസരിച്ച് സ്കൂളുകളില്‍ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്