04 October 2009

ശശി തരൂര്‍ ഇന്ന് ബഹ് റൈനില്‍

ബഹ്റിനിലെ കേരളീയ സമാജം ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ കോണ്‍സുലാര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ആരംഭിക്കുന്നു. ബികെഎസ് സെസ് എന്ന ഈ സേവനം ഇന്ന് രാത്രി എട്ടിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഹകരണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെ ഈ സേവനം ലഭിക്കും. പാസ്പോര്‍ട്ട് സംബന്ധിച്ച സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ സഹായിക്കാനായി പ്രത്യേകം പരിശീലനം നേടിയവരെ സമാജം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്