04 October 2009

പണം പിന് വലിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ബാങ്കില് നിന്ന് പണം പില്‍വലിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസിന്‍റെ സി.ഐ.ഡി വിഭാഗം മുന്നറിയിപ്പ് നല്‍കി. ബാങ്കില് നിന്നിറങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന കേസുകള് കൂടിവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. പണവുമായി കാറില് പോകാന് തയ്യാറെടുക്കുന്നവരെ ഒരാള് വന്ന് താങ്കളുടെ കാറിന്‍റെ ടയര് പഞ്ചറാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുമ്പോള് മറ്റൊരാള് കാറിലുള്ള പണം അപഹരിക്കുന്ന രീതിയാണ് വ്യാപകമായി കണ്ട് വരുന്നത്. ഈയിടെ ഒരു ഇന്ത്യന് വ്യാപാരിയില് നിന്ന് ഇങ്ങനെ ഒരു ലക്ഷം ദിര്‍ഹം തട്ടിയെടുത്തിരുന്നു. യു.എ.ഇയില് മറ്റ് രാജ്യങ്ങളേക്കാള് കുറ്റകൃത്യങ്ങള് കുറവാണെങ്കിലും ജനങ്ങള് ശ്രദ്ധാലുക്കളായിരിക്കണമെന്ന് സി.ഐ.ഡി വിഭാഗം മേധാവി കേണല് മക്തൂം അലി അല് ഷരീഫി വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്