01 October 2009

ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ മത്സര പരിപാടികള്‍

ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. അബുദാബി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന മത്സരങ്ങളില്‍ യു.എ.ഇയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ ഫാ. ജോര്‍ജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. സി.എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, തോമസ് പോള്‍, ജോര്‍ജ്ജ് ഈപ്പന്‍, സാം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്