04 October 2009

പ്രിയദര്‍ശിനിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി, ഓണാഘോഷം

ദുബായ് പ്രിയദര്‍ശിനിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി, ഓണാഘോഷം സംഘടിപ്പിച്ചു. ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് ഉദ്ഘാടനം ചെയ്തു. നിംസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍ നായര്‍, സാബാ ജോസഫ്, ദുബായ് പ്രിയദര്‍ശിനി പ്രസിഡന്‍റ് എന്‍.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്