05 October 2009

ശശി തരൂര്‍ ഇന്ന് മുതല്‍ യു.എ.ഇ യില്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തുന്നു. ഇന്ന് മുതല്‍ എട്ട് വരെയാണ് അദ്ദേഹം യു.എ.ഇയില്‍ ഉണ്ടാവുക.. ഇന്ന് രാത്രി എട്ടരയ്ക്ക് ടെക്സാസ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ ശശി തരൂര്‍ സംബന്ധിക്കും. ദേരദുബായിലെ മാര്‍ക്കോപോളോ ഹോട്ടലിലാണ് പരിപാടി. ചൊവ്വാഴ്ച ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും.

ദുബായ് മൂവന്‍ പിക്ക് ഹോട്ടലില്‍ ഉച്ചയ്ക്ക് ഒന്നിനാണ് പരിപാടി. ഈ മാസം ഏഴിന് മന്ത്രി അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് അബുദാബി ഇന്ത്യന്‍ എംബസിയിലാണ് പരിപാടി. ഈ മാസം എട്ടിന് കേരള എഞ്ചിനീയറിംഗ് അലുംമ്നി സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ കേര പ്രൊഫഷണല്‍ ഡയറക്ടറി പുറത്തിറക്കും. അന്ന് രാത്രി എട്ടിന് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കമ്മിറ്റിയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ഉണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്