07 October 2009

കെ.എം.സി.സി. പൊളിറ്റിക്കല്‍ ക്ലാസ്

ദുബായ് : തൃശ്ശൂര്‍ ജില്ല കെ.എം.സി.സി. രാഷ്ട്രീയ കാര്യ സമിതി പൊളിറ്റിക്കല്‍ ക്ലാസ് ഒക്ടോബര്‍ 8 2009 വ്യാഴാഴ്‌ച്ച രാത്രി 08:30ന് കെ.എം.സി.സി. ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു. ന്യൂന പക്ഷ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടത് എന്ന വിഷയത്തില്‍ അഖിലേന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി. എച്ച്. അബ്ദുല്ല മാസ്റ്റര്‍ ക്ലാസ്സെടുക്കും. യോഗത്തില്‍ ജമാല്‍ മനയത്ത് അധ്യക്ഷത വഹിക്കും. മുഹമ്മദ് വെട്ടുകാട്, അശ്രഫ് കൊടുങ്ങല്ലൂര്‍, കബീര്‍ ഒരുമനയൂര്‍, അലി അകലാട്, കെ. എസ്. ഷാനവാസ്, ഉമര്‍ മണലാടി എന്നിവര്‍ പ്രസംഗിച്ചു.
 
- അശ്രഫ് കൊടുങ്ങല്ലൂര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്