11 October 2009

ഏഴ് മലയാളികള്‍ ബഹ്റിനില്‍ വിമാനത്താവളത്തില്‍ പിടിയിലായി

ബഹ്റിനില്‍ വ്യാജ വിസയില്‍ എത്തിയ ഏഴ് മലയാളികള്‍ വിമാനത്താവളത്തില്‍ പിടിയിലായി. എ.എ.എല്‍.എ ഇന്‍റര്‍നാഷണല്‍ എന്ന പേരിലെ വിസയിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ എല്‍.എം.ആര്‍.എയില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം ഇല്ല.

പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതവും മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളില്‍ നിന്ന് ഒരാള്‍ വീതവുമാണ് വ്യാജ വിസയില്‍ എത്തിയത്. വിസക്കായി 40,000 രൂപ നല്‍കിയതായി പിടിയിലായവര്‍ വ്യക്തമാക്കി. ബഹ്റിനിലെ ഇന്ത്യന്‍ എംബസി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്