10 October 2009

ബഹ്റൈനിലെ രണ്ടു വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ വാധ

ബഹ്റൈനിലെ സ്കൂളുകളില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ രണ്ടു വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ വാധ കണ്ടെത്തി.രണ്ട് സ്കൂളുകളിലായി ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയത്.

ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ പഠിച്ച ക്ളാസ് മുറികള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മീഡിയ ഡയറക്ടര്‍ നബില്‍ അല്‍ അസുമി അറിയിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ മാര്‍ഗ്ഗരേഖയനുസരിച്ച് മൂന്നോ അതിലധികമോ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയാല്‍ ക്ളാസ് അടച്ചിടും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്