12 October 2009

ബഹ്റിനിലേക്ക് വര്‍ക്ക് വിസയില്‍ വരുന്നവരുടെ ശ്രദ്ധക്ക്

നാട്ടില്‍ നിന്നും ബഹ്റിനിലേക്ക് വര്‍ക്ക് വിസയില്‍ വരുന്നവര്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ വെബ് സൈറ്റില്‍ വിസയുടെ ആധികാരികത പരിശോധിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം വ്യാജ വിസയില്‍ ഏഴ് പേര്‍ ബഹ്റിന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് എംബസി ഈ അറിയിപ്പ് വീണ്ടും നല്‍കിയിരിക്കുന്നത്.

എല്‍.എം.ആര്‍.എ വെബ് സൈറ്റില്‍ വീട്ടുജോലിക്കാര്‍ ഒഴികെയുള്ള എല്ലാ വിസകളെപ്പറ്റിയും വിവരം ലഭിക്കും. എല്‍.എം.ആര്‍.എയെ കൂടാതെ ബഹ്റിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ ബഹ്റിനിലെ വിവിധ ഇന്ത്യന്‍ സംഘടനകളില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കാമെന്നും എംബസി വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്