12 October 2009

ഷാര്‍ജയില്‍ കെട്ടിടം തകര്‍ന്നു

ഷാര്‍ജയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക്പരിക്കേറ്റു. അബു ഷഗാരയില്‍ ഷാര്‍ജ നഗരസഭയുടെ കാര്‍പാര്‍ക്കിംഗിന് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക ഒരു മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ രണ്ടാം നില വാര്‍ക്കുമ്പോഴാണ് അത്യാഹിതം ഉണ്ടായത്.

തകര്‍ന്ന് വീണ വാര്‍പ്പുകള്‍ താഴേക്ക് പതിക്കാതെ വാര്‍പ്പ് കമ്പിയില്‍ തൂങ്ങി നിന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഈ കെട്ടിടത്തിന് താഴെ തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു കെട്ടിടം തകര്‍ന്ന് വീണത്. അപകട കാരണം കണ്ടെത്താന്‍ ഷാര്‍ജ നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്