15 October 2009

ശ്രീ കേരള വര്‍മ്മ കോളജ് പൊന്നോണം 2009

ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും.
 
ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
 
എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
- സി.എ. മധുസൂദനന്‍ പി., ദുബായ്
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്