17 October 2009

എച്ച് വണ്‍ എന്‍ വണ്‍ പനി ഭീതി ; ഹോട്ടലുകള്‍ക്ക് 70 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

എച്ച് വണ്‍ എന്‍ വണ്‍ പനി ഭീതി മൂലം ഇത്തവണത്തെ ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലുമുള്ള ഹോട്ടലുകള്‍ക്ക് 70 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പല രാജ്യളും ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടൂനീഷ്യ പൂര്‍ണമായും ഹാജിമാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് സൂചന. ടൂണീഷ്യയെ പിന്തുടര്‍ന്ന് മറ്റു ചില രാജ്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാഖ്, ഇറാന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സാധാരണ എത്താറുള്ള തീര്‍ത്ഥാടകരുടെ 30 ശതമാനം മാത്രമേ ഇത്തവണ ഹജ്ജ് നിര്‍വ്വഹിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ റമദാനില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതുമൂലം വ്യാപാര സ്ഥാപനങ്ങള്‍ക്ക് 100 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്ക്.
........
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്