17 October 2009

ഹറമൈന്‍ ട്രെയ്ന്‍ പ്രോജക്ടിന്‍റെ റൂട്ട്

ജിദ്ദാ, മക്ക, മദീനാ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയ്ന്‍ പ്രോജക്ടിന്‍റെ റൂട്ട് തീരുമാനിച്ചു. മക്കയിലെ റുസൈഫയിലുള്ള മൂന്നാമത്തെ റിംഗ് റോഡില്‍ നിന്നാണ് ട്രെയ്ന്‍ ഗതാഗതം ആരംഭിക്കുക.

ബഹ്റ, ജിദ്ദയിലെ ഖുവൈസ, സുലൈമാനിയയിലെ അബ്റഖ് അല്‍ റുഖാമ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ട്രെയ്ന്‍ മദീനയിലെത്തുക. ഹറമൈന്‍ റെയില്‍പാത നിര്‍മാണത്തിന്‍റെ ആദ്യ ഘട്ടം 2012 ഏപ്രില്‍ മാസത്തിലും രണ്ടാം ഘട്ടം അതേ വര്‍ഷം മെയ് മാസത്തിലും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്