21 June 2009

സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്കാരം

punnakkan-mohammadaliകെ.എം.സി.സി. മാടായി പഞ്ചായത്ത് ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സി. എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം വിതരണം ചെയ്തു. ദുബായില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി പുരസ്ക്കാരം സമ്മാനിച്ചു. 25,001 രൂപയും ഉപഹാരവും പ്രശംസാ പത്രവും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്. കെ. എം. സി. സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. കെ. കെ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ടി. പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. പി. കെ. വെങ്ങര, അബ്ദുല്‍ ഖാദര്‍, കെ. ടി. ഹാഷിം, എരിയാല്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്