21 June 2009

കൊല്ലുമെന്ന് എസ്.എം .സിലൂടെ ഭീഷണി. 10,000 ദിര്‍ഹം പിഴ ചുമത്തി

സ്വദേശി വനിതയെ കൊല്ലുമെന്ന് എസ്.എം.എസിലൂടെ ഭീഷണിപ്പെടുത്തിയ സ്വദേശി പൗരന് ഫുജൈറ അപ്പീല്‍ കോടതി 10,000 ദിര്‍ഹം പിഴ ചുമത്തി. നേരത്തെ കേസില്‍ 50,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. അപ്പീല്‍ കോടതിയില്‍ നടന്ന നിയമ യുദ്ധത്തിന് ഒടുവിലാണ് ശിക്ഷ 10,000 ദിര്‍ഹമായി കുറച്ചത്. കഴി‍ഞ്ഞ മാര്‍ച്ചിലാണ് വനിത പോലീസില്‍ പരാതി നല്‍കിയത്. പ്രണയം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചപ്പോള്‍ യുവതി അത് നിരാകരിച്ചതിലുള്ള പ്രതികാരമായാണത്രെ വധിക്കുമെന്ന സന്ദേശം അയച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്