20 June 2009

മോഹന്‍ലാലിന്റെ 30 വര്‍ഷം - യു.എ.ഇ. യില്‍ വന്‍ ആഘോഷ പരിപാടികള്‍

mohanlal-sathar-al-karanഉദാത്തവും വ്യത്യസ്തവും ആയ അഭിനയ ശൈലിയിലൂടെ ജന കോടികളുടെ ഹൃദയം കവര്‍ന്ന മോഹന്‍ ലാല്‍ എന്ന അഭിനയ പ്രതിഭയുടെ സിനിമാ രംഗത്തെ 30 വര്‍ഷം ആഘോഷിക്കാന്‍ യു.എ.ഇ. ഒരുങ്ങുന്നു. ഇവന്റ് മാനേജ്മെന്റ്, ഓണ്‍‌ലൈന്‍ മീഡിയ രംഗത്തെ നൂതന സാന്നിധ്യം ആയ www.executivebachelors.com ഉം സിറ്റി വിഷന്‍ അഡ്വര്‍ടൈസിംഗും ദുബായ് സ്റ്റുഡിയോ സിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ജൂണ്‍ 21ന് തുടക്കമാവും. ദുബായ് സമ്മര്‍ സര്‍പ്രൈസസ് 2009ന്റെ ഔദ്യോഗിക പരിപാടികളില്‍ ഒന്നായിരിക്കും ഈ ആഘോഷം.
 
ദുബായ് മോളില്‍ സംഘടിപ്പിക്കുന്ന 800 അപൂര്‍വ്വ ഫോട്ടോഗ്രാഫുകളുടേയും 200 കാരിക്കേച്ചറുകളുടേയും പ്രദര്‍ശനവും വില്‍പ്പനയും ജൂണ്‍ 21 മുതല്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കും. ഇവയുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് യാത്രാ ചിലവ് വഹിക്കാന്‍ ആവാതെ യു.എ.ഇ. യില്‍ കുടുങ്ങിയിട്ടുള്ള മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ഉപയോഗിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
 

mohanlal

 
ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായ തന്റെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ തന്നെ പുനഃസൃഷ്ടിക്കുന്ന സംഗീത ദൃശ്യ പരിപാടിയായ ലാല്‍ സലാം ദുബായ് ട്രേഡ് സെന്ററിലെ ഷെയ്ക്ക് റാഷിദ് ഹാളില്‍ ജൂണ്‍ 25നും അബുദാബി നാഷണല്‍ തിയേറ്ററില്‍ ജൂണ്‍ 26നും അരങ്ങേറും.
 
സുജാത, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, ശ്വേത, ലക്ഷ്മി ഗോപാല സ്വാമി, വിനീത് തുടങ്ങിയവര്‍ പരിപാടിയില്‍ ലാലിനോടൊപ്പം അണി നിരക്കും.
 
ലാല്‍ സലാമിന്റെ പ്രവേശന ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 050 9555095
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്