17 June 2009

അലക്സാണ്ടര്‍ ദ ഗ്രേറ്റ്

മോഹന്‍ലാല്‍ നായകനാവുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണ ദുബായില്‍ പുരോഗമിക്കുന്നു. മുരളി നാഗവള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് ദുബായിലാണ്.

മോഹന്‍ലാല്‍ നായകനാവുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണം ദുബായിലും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണിപ്പോള്‍. മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ 70 ശതമാനവും ചിത്രീകരിക്കുന്നത് ദുബായിലാണ്.
ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന അലക്സാണ്ടര്‍ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ കുടുംബ ചിത്രമാണിതെന്ന് സംവിധായകന്‍ മുരളി നാഗവള്ളി പറയുന്നു.

നെടുമുടി വേണു, ജഗദീഷ്, ബാല, സായ്കുമാര്‍, സിദ്ധീഖ്, സുധാചന്ദ്രന്‍ തുടങ്ങിയ ഒരു താരനിര തന്നെ ഈ സിനിമയിലുണ്ട്. പുതുമുഖമായ മീനാക്ഷിയാണ് നായിക.
ജഗദീഷിന് വ്യത്യസ്തമായൊരു വേഷമാണ് ഈ സിനിമയില്‍. എസ്.ആര്‍.കെ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ശ്രീരാമകൃഷ്ണന്‍.


നിര്‍മ്മാതാവായ വിബികെ മേനോന്‍റെ 29 സിനിമയാണ് അലക്സാണ്ടര്‍ ദ ഗ്രേറ്റ്.

തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷമാണ് മുരളി നാഗവള്ളിയും സംഘവും ചിത്രീകരണത്തിനായി ദുബായില്‍ എത്തിയിരിക്കുന്നത്. ഒരു മാസം ഈ സംഘം ദുബായില്‍ ഉണ്ടാകും.
സംവിധായകന്‍ പ്രിയദര്‍ശനും ദുബായിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയിരുന്നു.
അടുത്തമാസം ആദ്യം ആദ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് ഓണത്തിന് തീയറ്റുകളില്‍ എത്തും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്