16 June 2009

കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി

birds-flying-khor-kalbaകണ്ടല്‍ കാടും വെള്ളക്കെട്ടും മല നിരകളും എല്ലാമായി കേരളത്തെ പോലൊരു പ്രദേശം യു. എ. ഇ. യിലുണ്ട്. ഖോര്‍ കല്‍ബ എന്ന ഈ മനോഹര പ്രദേശത്തെ പരിചയപ്പെടുക. ഫുജൈറയിലെ കല്‍ബയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ മനോഹരമായ പ്രദേശത്ത് എത്താം. ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാന്‍ വീതിയുള്ള ചെറിയ പാലം കടന്നെത്തുന്നത് പ്രകൃതിയുടെ ഈ മനോഹാ രിതയിലേക്കാണ്. വെള്ള ക്കെട്ടും കണ്ടല്‍ കാടുകളും ആയി യു. എ. ഇ. യില്‍ ഒരിടത്തും കണ്ടെത്താന്‍ കഴിയാത്ത പ്രകൃതി ഭംഗിയാണ് ഇവിടത്തേത്. ഒരു പക്ഷേ കേരളമാണോ എന്ന് തോന്നി പ്പോകും ഇവിടെയെത്തുന്ന മലയാളികള്‍ക്ക്.
 
യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേരാണ് അവധി ദിനങ്ങളില്‍ ഖോര്‍ കല്‍ബയില്‍ എത്തുന്നത്. കുടുംബ സമേതം ഇവിടെ എത്തി മണിക്കൂറുകളോളം ചെലവഴിച്ചാണ് പലരും മടങ്ങാറ്.
 

bird-watching-khor-kalba birds-khor-kalba

 
മല നിരകള്‍ അരികിടുന്ന ഈ പ്രദേശം അപൂര്‍വ പക്ഷികളുടെ സങ്കേതം കൂടിയാണ്. 20 ഇനത്തിലധികം അപൂര്‍വ പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ.
 

mangrove-forest

കണ്ടല്‍ കാട്

 
വെള്ളം നിറഞ്ഞിരിക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ ചൂട് അധികം അനുഭവപ്പെടാറില്ല എന്നതും ഖോര്‍ കല്‍ബയുടെ പ്രത്യേകതയാണ്. കണ്ടല്‍ കാടുകള്‍ ‍ക്കിടയിലൂടെ തോണി തുഴഞ്ഞ് സഞ്ചരിക്കാനും ഇവിടെ അവസരമുണ്ട്. പക്ഷേ ഇവിടത്തെ മീന്‍ പിടുത്തക്കാരില്‍ നിന്ന് തോണി വാടകയ്ക്ക് എടുക്കണമെന്ന് മാത്രം.
 
തേക്കടിയുടെ അതേ പ്രകൃതി ഭംഗിയാണ് ഖോര്‍ കല്‍ബയിലേത്. അതു കൊണ്ട് തന്നെ പല മലയാളികളും ഈ പ്രദേശത്തെ വിളിക്കുന്നത് തേക്കടി എന്ന് തന്നെ.
 
- ഫൈസല്‍
 
 

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്