15 June 2009

പ്രവാസി സ്റ്റഡി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനം

ബഹ്റിനിലെ പ്രവാസി സ്റ്റഡി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നു. ബ്ലൂമൂണ്‍ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങ് സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് ഉദ്ഘാടനം ചെയ്തു. മീരാ രവി, ഡോ. ഉഷ ദേവരാജ്, ഷീജാ വീരമണി, ബ്രിജിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ബാബു രാമചന്ദ്രന്‍ ക്ലാസെടുത്തു. പ്രവാസി സ്ത്രീകളും തൊഴില്‍ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്