15 June 2009

സൌദി വധശിക്ഷ നിര്ത്തലാക്കില്ല

വധശിക്ഷയും ശാരീരികമായ മറ്റ് ശിക്ഷകളും ഇല്ലാതാക്കണമെന്ന ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്‍റേയും മറ്റ് ചില സര്‍ക്കാരിതര സംഘടനകളുടേയും ആവശ്യം സൗദി അറേബ്യ നിരാകരിച്ചു. ജനീവയില്‍ നടക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്‍റെ പതിനൊന്നാമത് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ സൗദി മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. സൈദ് ബിന്‍ അബ്ദുല്‍ മുഹ്സിനാണ് ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികളുടേയും സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ രാജ്യത്ത് പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആരോടും വിവേചനം കാണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്