15 June 2009

ഷാര്ജയില്‍ തട്ടിപ്പ് സംഘം അറസ്റ്റില്

വന്‍ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് എസ്.എം.എസ് സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 29 പേരാണ് ഷാര്‍ജയില്‍ അറസ്റ്റിലായത്. 50,000 വും ഒരു ലക്ഷവും ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ പ്രോസസിംഗിനായി 1000 ദിര്‍ഹം അയക്കണമെന്നും പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തിസലാത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഷാര്‍ജയില്‍ താമസിക്കുന്നവരാണ് സംഘത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളെ ജോലിക്കായി വിസിറ്റ് വിസയില്‍ കൊണ്ടുവരികയായിരുന്നു. ഇത്തിസലാത്തിന്‍റെ റപ്രസെന്‍റേറ്റീവ് കോള്‍ സെന്‍ററാണെന്ന് പറഞ്ഞ് ഇവരെ തട്ടിപ്പ് കേന്ദ്രത്തില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവത്രെ.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്