21 June 2009

ദുബായ് വേനല്‍ വിസ്മയത്തിന് വന്‍ ജനപങ്കാളിത്തം

ദുബായ് വേനല്‍ വിസ്മയത്തിന് വാരാന്ത്യ അവധി ദിനങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഷോപ്പിംഗ് മോളുകളില്‍ വൈവിധ്യമേറിയ പരിപാടികളും സമ്മാന പദ്ധതികളുമാണ് ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് അരങ്ങേറുന്നത്.

ഷോപ്പിംഗിനും വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളുമായി ഈ മാസം 11 മുതലാണ് ദുബായ് വേനല്‍ വിസ്മയം ആരംഭിച്ചത്. സര്‍ പ്രൈസിംഗ് ദുബായ് എന്ന തീമിന് കീഴിലുള്ള മേള കഴിഞ്ഞ ദിവസങ്ങളില്‍ ജനപങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. ഷോപ്പിംഗ് മോളുകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് വൈവിധ്യമേറിയ പരിപാടികളും സമ്മാന പദ്ധതികളുമാണ് അരങ്ങേറുന്നത്.
കുട്ടികള്‍ക്കളെ ആകര്‍ഷിക്കാനായി വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞക്കുപ്പായക്കാരന്‍ മുദ്ഹിഷ് എല്ലാ ഷോപ്പിംഗ് മോളുകളിലും റോന്തു ചുറ്റുന്നുണ്ട്. മുദ്ഹിന്‍റെ നിരവധി പാവകളാണ് വില്‍പ്പനയ്ക്കായി നിരന്നിരിക്കുന്നത്. ജഗ്ളിംഗ് ഷോ, വിവിധ കഥകളുടെ ആവിഷ്ക്കാരം, കുട്ടികളുടേ ഫാഷന്‍ ഷോ, ഫാഷന്‍ വീക്ക്, കിഡ്സ് ഒളിമ്പിക് ഗെയിംസ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് അരങ്ങേറുന്നത്.

പോളണ്ടില്‍ നിന്നുള്ള ജഗ്ലേഴ്സിന്‍റെ പ്രത്യേക ഷോ ഈ മാസം 23 മുതല്‍ 25 വരെ തീയതികളില്‍ ദേര സിറ്റി സെന്‍റര്‍ അറേബ്യന്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ അരങ്ങേറും.
ദുബായ് വേനല്‍ വിസ്മയം ഓഗസ്റ്റ് 14 വരെ നീളും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്