31 October 2009

ഹജ്ജ് തീര്‍ത്ഥാടകര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി

തിരുവനന്തപുരത്ത് നിന്ന് വന്ന 63 ഹജ്ജ് തീര്‍ത്ഥാടകര്‍ ജിദ്ദയിലേക്കുള്ള കണക്ഷന്‍ വിമാനം കിട്ടാത്തതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 537 വിമാനത്തില്‍ വന്നവരാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.

വ്യാഴം രാത്രി ഏഴിന് പുറപ്പെടേണ്ട വിമാനം നാല് മണിക്കൂര്‍ വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. അതുകൊണ്ട് തന്നെ അബുദാബിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് ഇവര്‍ക്ക് ലഭിക്കാതെ വരികയായിരുന്നു.

41 സ്ത്രീകളും 22 പുരുഷന്മാരുമാണ് ഹജ്ജ് സംഘത്തില്‍ ഉള്ളത്.
തിരുവനന്തപുരം-അബുദാബി-ജിദ്ദ ടിക്കറ്റെടുത്ത ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഡോ. മുഹമ്മദ് അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്