28 October 2009

കര്‍വ ബസ് യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് കാര്‍ഡുകള്‍

ഖത്തറില്‍ കര്‍വ ബസ് യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകളുടെ മാതൃകയിലായിരിക്കും ഈ കാര്‍ഡുകള്‍. നിശ്ചിത തുക അടച്ച് കഴിഞ്ഞാല്‍ ഈ ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഏറെ വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്നും മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്