25 October 2009

ആത്മാര്‍ത്ഥമായ ആരാധന അര്‍ത്ഥവത്താവുന്നു : മാര്‍ കൂറിലോസ്

/mar-kuriloseസത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുമ്പോഴാണ് ആരാധന അര്‍ത്ഥവത്തായി തീരുന്നതെന്ന് മാര്‍ത്തോമ്മാ സഭ കൊച്ചി - കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂയാക്കീം മാര്‍ കൂറിലോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ കണ്‍‌വന്‍ഷനില്‍ ആമുഖ പ്രഭാഷണം നടത്തി കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. ഡോ. പി. പി. തോമസ് കണ്‍‌വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. വി കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ജോണ്‍ ജോര്‍ജ്ജ്, മുന്‍ വികാരി റവ. ജോസഫ് വര്‍ഗ്ഗീസ്, റവ. സഖറിയ അലക്സാണ്ടര്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി ഫിലിപ്പ് ഈശോ എന്നിവര്‍ വിവിധ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
 
പാരീഷ് മിഷന്‍ പ്രസിദ്ധീകരിക്കുന്ന ദേവ സ്തുതി എന്ന പാട്ടു പുസ്തകത്തിന്റെ പ്രകാശനം ഡോ. യൂയാക്കീം മാര്‍ കൂറിലോസ് നിര്‍‌വ്വഹിച്ചു.
 
- അഭിജിത് പാറയില്‍, എരവിപേരൂര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്