20 October 2009

ഖത്തറില്‍ പ്രതിരോധ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന്

ഖത്തറില്‍ പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ളവയ്ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതരോധ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. ആറ് മാസം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ നല്‍കുന്നത്. ഈ മാസം ആദ്യം നടന്ന ഒന്നാം ഘട്ടത്തില്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്ന പ്രവര്‍ത്തനം നടന്നിരുന്നു. കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കുവാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഖത്തര്‍ ആരോഗ്യ കാര്യ സമിതി അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്