25 October 2009

ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണം ആഘോഷിച്ചു

innocentദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടികള്‍ 23 ഒക്ടോബര്‍ 2009ന് ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വച്ച് അഘോഷിച്ചു. സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട പ്രവാസി സംഘടന പ്രസിഡന്റ് ശ്രീ. ചാക്കോ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പെര്‍ഫക്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. കരീം അബ്ദുള്ള, അക്കാഫ് പ്രസിഡന്റ് ശ്രീ. പോള്‍ ജോര്‍ജ്, റേഡിയോ ടി. വി. അവതാരകന്‍ ശ്രീ. നിസാര്‍ സയ്ദ്, കവയിത്രിയും, കോളമിസ്റ്റുമായ ശ്രീമതി ഷീലാ പോള്‍ ബ്ലൊഗെഴു ത്തുകാരായ സജീവ് (കൊടകരപുരാണം), ശശി (കൈതമുള്ള്) തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.
 

mahabali innocent

ips-dance sajeev-kodakarapuranam


 
ഉച്ചയ്ക്കു ശേഷം നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇരിഞ്ഞാ ലക്കുടയുടെ സ്വന്തം നടന്‍ ഇന്നസെന്റ് പങ്കെടുത്തു. നര്‍മ്മമൂറുന്ന ഇരിഞ്ഞാ ലക്കുട നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും, സെക്കന്ററി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ കുമാരി പ്രിയങ്ക പ്രദീപ്, കുമാരി മീദു ജോജി, കുമാരി മീര ഗോപ കുമാര്‍ എന്നിവര്‍ക്ക് തളിയ പ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുക യുമുണ്ടായി.
 

abhirami

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
മുപത്തഞ്ചു വര്‍ഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഇരിഞ്ഞാ ലക്കുടയുടെ ജഗതി - റോസിലി ദമ്പതികളെയും, ഇരിഞ്ഞാല ക്കുടയുടെ കവി ശ്രീ. രാധാകൃഷ്ണന്‍ വെട്ടത്ത്, ദുബായ് ഗവര്‍മെന്റിന്റെ നല്ല കമ്പനിക്കുള്ള അവാര്‍ഡ് വാങ്ങിയ ശ്രീ. കുരുവിള മാഷ്, മറ്റു പൌര മുഖ്യരെയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാട്ടുകാരോടൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയു മുണ്ടാണു ശ്രീ. ഇന്നസെന്റ് വിട കൊണ്ടത്.
 
- സുനില്‍രാജ് കെ.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്