22 October 2009

ഇരിഞ്ഞാലക്കുട പ്രവാസികളുടെ ഓണാഘോഷം

ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച രാവിലെ ഒബതു മുതല്‍ ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് ബഹു: മന്ത്രി കെ. പി. രജേന്ദ്രന്‍ ഉല്‍ഘടനം ചെയ്യുന്നു.
 
ചടങ്ങില്‍ ഗള്‍ഫിലെ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. തുടര്‍ന്ന് ഗാനമേളയും ശ്രീമതി വിനീത പ്രതീഷ് അവതരിപ്പിക്കുന്ന നൃത്തവും, അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരി ക്കുന്നതാണ്.
 
സെക്കന്ററി, ഹൈയര്‍ സെക്കന്ററി തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക ള്‍ക്കുള്ള തളിയപ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
 
35 വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനു ശേഷം തിരിച്ചു പോകുന്ന ജഗദീഷ് - റോസിലി ദമ്പതികളെ ചടങ്ങില്‍ ആദരിക്കുന്നു.
 
- സുനില്‍രാജ് കെ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്