28 October 2009

യു.എ.ഇ 4360 കോടി ദിര്‍ഹത്തിന്റെ ബജറ്റ് അവതരിപ്പിച്ചു

സാമൂഹ്യ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി യു.എ.ഇ 4360 കോടി ദിര്‍ഹത്തിന്‍റെ ബജറ്റ് അവതരിപ്പിച്ചു. അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.

യു.എ.ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റാണ് അവതരിപ്പിച്ചത്. സാമൂഹ്യ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി അടുത്ത വര്‍ഷത്തേക്കായി 4360 കോടി ദിര്‍ഹത്തിന്‍റെ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. മുന്‍ വര്‍ഷത്തേക്കാള്‍ 3.4 ശതമാനം വര്‍ധനവുണ്ട്. 2009 ല്‍ 4200 കോടി ദിര്‍ഹമാണ് നീക്കി വച്ചിരുന്നത്.

അബുദാബിയില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.
അബുദാബി 1700 കോടി ദിര്‍ഹവും ദുബായ് 120 കോടി ദിര്‍ഹവും സംഭാവന ചെയ്യും. യു.എ.ഇ ഫെഡറല്‍ മന്ത്രാലയങ്ങളുടെ വരവ് 2080 കോടി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ നിന്നും സേവനങ്ങളില്‍ നിന്നും എത്തുന്നതാണ് മറ്റ് വരവുകള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്