28 October 2009

അബുദാബി ചേംബറിലേക്ക് മലയാളി മത്സരിക്കുന്നു.

അബുദാബി ചേംബറിലേക്ക് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മലയാളി മത്സരിക്കുന്നു. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് ചെയര്‍മാനും തിരുവനന്തപുരം സ്വദേശിയുമായ ബാലന്‍ വിജയനാണ് മത്സരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. 27 വര്‍ഷമായി യു.എ.ഇയിലെ വ്യാപാരമേഖലയില്‍ സജീവമാണ് ബാലന്‍ വിജയന്‍. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന് യു.എ.ഇയില്‍ ഹോസ്പിറ്റാലിറ്റി, കോസ് മെറ്റിക് വിഭാഗങ്ങളിലായി 70 ലധികം സ്ഥാപനങ്ങള്‍ ഉണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്