28 October 2009

ഖത്തറില്‍ വാടകക്കരാര്‍ നിയമം ഭേദഗതി ചെയ്തു

വാടകക്കാര്‍ക്ക് അനുകൂലമായി ഖത്തറില്‍ വാടകക്കരാര്‍ നിയമം ഭേദഗതി ചെയ്തു. ഇത് പ്രകാരം സ്വന്തം ആവശ്യത്തിനോ കുടുംബാംഗങ്ങളുടേയോ ആശ്രിതരുടേയോ ആവശ്യത്തിനോ മാത്രമേ വാടകക്കാരെ ഒഴിപ്പിക്കാനാവൂ. കൂടാതെ വീട് ഒഴിപ്പിക്കുന്നതിന് ആറ് മാസം മുമ്പേ ഇത് സംബന്ധിച്ചുള്ള നോട്ടീസ് നല്‍കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ് ഭേദഗതി പ്രഖ്യാപിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്