29 October 2009

ഈ ആഴ്‌ച്ചയിലെ പരിപാടികള്‍

അബുദാബി
 
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം - വ്യാഴാഴ്ച 29 ഒക്ടോബര്‍ - കെ. എസ്. സി. മിനി ഹാളില്‍ - രാത്രി 8 മണിക്ക്.
 
മുസ്സഫ എന്‍. പി. സി. സി കൈരളി കള്‍ച്ചറല്‍ ഫോറം ഈദ് - ഓണം 2009 - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - എന്‍. പി. സി. സി ക്യാമ്പില്‍ - രാത്രി 8 മണിക്ക്
 
ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം രക്ത ദാന ക്യാമ്പ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - രാവിലെ ഒന്‍പതു മണി മുതല്‍
 
മലയാളി സമാജം മെംബര്‍മാര്‍ക്കായുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍
 
കേരളാ സോഷ്യല്‍ സെന്റര്‍ മെംബര്‍മാര്‍ക്കും ശക്തി മെംബര്‍മാര്‍ക്കുമായി ഒരുക്കുന്ന ഇന്‍ഡോര്‍ സ്പോര്‍ട്സ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - കെ. എസ്. സി അങ്കണത്തില്‍ - വൈകീട്ട് മൂ‍ന്നു മണിക്ക്
 
“അറേബ്യന്‍ നൈറ്റ്” കലാഭവന്‍ മണിയും പട്ടുറുമാല്‍ ഗായകരും - വെള്ളിയാഴ്ച്ച 6 നവമ്പര്‍ - അബുദാബി നാഷ്ണല്‍ തിയ്യറ്ററില്‍
 
 
ദുബായ്
 
ചിരന്തന പുരസ്കാര സമര്‍പ്പണം - വ്യാഴാഴ്ച 29 ഒക്ടോബര്‍ - ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ “മാധ്യമ പുരസ്കാരം” മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ ജലീല്‍ പട്ടാമ്പി , ഏഷ്യാനെറ്റിലെ ഫൈസല്‍ ബിന്‍ അഹ്മദ് എന്നിവര്‍ ഏറ്റുവാങ്ങും.
 
വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം - ഈദ് കാര്‍ണിവല്‍ - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍.
 
ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് അലൂംനി ഓണാഘോഷം - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - കറാമ ഹോട്ടലില്‍ - രാവിലെ 9:30 മൂതല്‍.
 
പെരുന്ന എന്‍. എസ്. എസ്. കോളേജ് അലൂംനി യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന കുടുംബ സംഗമം - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ദേരയിലെ ദുബായ് പാം ഹോട്ടലില്‍ രാവിലെ പത്തരക്ക് ആരംഭിക്കും. (വിവരങ്ങള്‍ക്ക്: 050 38 33 537)
 
വടക്കാഞ്ചേരി സുഹൃദ് സംഘം ഒരുക്കുന്ന “പൊന്നോണം” - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ - രാവിലെ ഒന്‍പത് മണി മുതല്‍. സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടാകും. (വിവരങ്ങള്‍ക്ക്: 050 53 79 545)
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്