28 October 2009

ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്നു വച്ചു; ഡോക്ടര്‍ ഒന്നരക്കോടിയിലധികം രൂപ പിഴ നല്‍കണം

ശസ്ത്രക്രിയക്കിടെ രോഗിയുടെ ശരീരത്തില്‍ പഞ്ഞി മറന്ന് വച്ച ഡോക്ടര്‍ 15 ലക്ഷം ദിര്‍ഹം (ഒന്നരക്കോടിയിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദുബായ് സിവില്‍ അപ്പീല്‍ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായിലെ ഒരു ആശുപത്രിയിലെ ഹൃദ് രോഗ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ആന്‍ഡ്രു വെസല്‍സാണ് ഈ കനത്ത തുക നല്‍കേണ്ടത്. യൂണിവേഴ്സിറ്റി ലക്ചററും യൂറോളജിസ്റ്റുമായ 51 കാരന്‍ അബ്ദുല്‍ റസാഖ് മുഹമ്മദ് എന്ന രോഗിയുടെ ശരീരത്തിലാണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്ന് വച്ചത്. 2006 മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്