31 October 2009

ഫൈസല്‍ ബിന്‍ അഹ്‌മദ്, ജലീല്‍ പട്ടാമ്പി എന്നിവര്‍ ചിരന്തന അവാര്‍ഡ് ഏറ്റ് വാങ്ങി

jaleel-pattambi-faisal-bin-ahmedദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ്‌മദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. നടന്‍ ജഗതി ശ്രീകുമാറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്.
 
മലബാര്‍ ഗോള്‍ഡ് മാനേജര്‍ പി. സക്കീര്‍ ജേതാക്കളെ സ്വര്‍ണ മെഡല്‍ അണിയിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മമ്മിയൂര്‍, റീന ടീച്ചര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, കെ. എം. അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ. ടി. പി. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ചിരന്തന കലാ വേദിയുടെ ഗാന മേളയും അരങ്ങേറി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്