31 January 2009

എംബസ്സി ഗാന്ധിയെ മറന്നു

ഇന്ത്യയുടെ രാഷ്ട്ര പിതാവായ മാഹാത്മാ ഗാന്ധിയുടെ 61-ാം രക്തസാക്ഷിത്വദിനം യാതൊരു ആചരണങ്ങളുമില്ലാതെ മസ്കറ്റില്‍ കടന്നുപോയി. സ്ഥാനപതി കാര്യാലയത്തില്‍ പ്രത്യേക ആചരണങ്ങള്‍ ക്രമീകരിച്ചിട്ടില്ല എന്നാണ് എംബസ്സി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഗാന്ധിജിക്ക് ഈ ദിനത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ സ്മരണാഞ്ജലി നല്‍കാത്തതില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് അമര്‍ഷമാണ്. മസ്കറ്റ് ഇന്ത്യന്‍ എംബസിയുടെ വീഴ്ച മൂലമാണ് ഇതെന്നും അവര്‍ പറയുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്