29 January 2009

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വേണ്ടി ദുബായില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പണ്‍ ഹൌസ്

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വേണ്ടി യു.എ.ഇ മനുഷ്യാവകാശ കമ്മീഷന്‍ ദുബായില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നു. ഈ മാസം 31 ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് പരിപാടി. മനുഷ്യാവകാശ കമ്മീഷനിലെ ഉന്നതാധികാരികള്‍, എമിഗ്രേഷന്‍, പോലീസ്, തൊഴില്‍ വകുപ്പ് എന്നിവിടങ്ങളിലെ മേധാവികള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6428248 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്