29 January 2009

പാമ്പാടി കെ.ജി കോളേജ് - വോളിബോള്‍ ടൂര്‍ണമെന്‍റ്

പാമ്പാടി കെ.ജി കോളേജ് അലുംമ്നി യു.എ.ഇ ചാപ്റ്റര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് വെള്ളിയാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയിലാണ് ടൂര്‍ണമെന്‍റ് നടക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കോളേജ് അലുംമിനികളുടെ 10 ടീമുകളാണ് മത്സരിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് വൈകുന്നേരം 4 വരെ നീളും. റോജന്‍ സ്കറിയ, പി. മധുസൂദനന്‍, തോമസ് ജോണ്‍, അനീഷ് ജോണ്‍, ജോബി കുരുവിള, സോനു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്