29 January 2009

കുവൈറ്റില്‍ കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും.

കുവൈറ്റില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും. ഇതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎല്‍എസ് ഡിറ്റക്റ്റീവ്സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിക്കഴിഞ്ഞതായി എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ അറിയിച്ചു. കുവൈറ്റില്‍ ഈ സേവനങ്ങള്‍ ബുക്ക്ഹംസീന്‍ കമ്പനിയുടെ ഷര്‍ഖ്, ഫഹാഹീല്‍ ശാഖകളിലൂടെയാകും നടപ്പാക്കുക. ഔട്ട് സോഴ്സിംഗ് പ്രാവര്‍ത്തികമാകുന്നതോടെ എംബസിയിലെ തിരക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്