31 January 2009

ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം സി.രാധാകൃഷ്ണന്

ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ 2008 ലെ സാഹിത്യ പുരസ്ക്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി, ഡോക്ടര്‍ കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള, എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 5 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്