എച്ച് 1 എന്‍ 1 പനി കാരണം സൗദി അറേബ്യ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. പനിമൂലം ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറയുമെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു.
ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ ഗ്രൂപ്പില്‍ ഹജ്ജ് നിര്‍വഹിക്കുന്ന ഒരു ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി അഞ്ച് കോ ഓര്‍ഡിനേറ്റര്‍ മാര്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം ജീവനക്കാരാണ് സൗദിയില്‍ എത്തിയിട്ടുള്ളത്.
പ്രവര്‍ത്തന സൗകര്യത്തിനായി ഓരോ കോ ഓര്‍ഡിനേറ്റര്‍ക്കും ഓരോ മേഖലയുടെ ചുമതല നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്