02 November 2009

എന്‍.പി.സി.സി. കൈരളി കള്‍ച്ചറല്‍ ഫോറം ഓണം ഈദ് ആഘോഷം

npcc-kairaliഅബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഈദ്‌ ഓണം ആഘോഷങ്ങള്‍ എന്‍. പി. സി. സി. ക്യാമ്പില്‍ നടന്നു. എന്‍. പി. സി. സി. യിലെ കലാ കാരന്‍‌മാര്‍ ഒരുക്കിയ ഘോഷയാത്ര യോടെ തുടങ്ങിയ പരിപാടികളില്‍ മഹാ ബലിയെ കൂടാതെ മഹേഷ്‌ നേതൃത്വം നല്‍കിയ ചെണ്ട മേളം, പുലിക്കളി, കരടി കളി, പൂക്കാവടി, കുമ്മാട്ടി, തെയ്യം, അമ്മന്‍ കുടം, എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് "ഈദ് ഓണം സൌഹൃദ സംഗമം" സഫറുള്ള പാലപ്പെട്ടി (ജോ.സിക്രട്ടറി കേരളാ സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു. രാമ റാവു ആശംസാ പ്രസംഗം നടത്തി. കൈരളി കള്‍ചറല്‍ ഫോറം സിക്രട്ടറി അനില്‍ സ്വാഗതവും, പ്രസിഡന്റ് ടെറന്‍സ്‌ ഗോമസ് നന്ദിയും പറഞ്ഞു. പിന്നീട് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
 


ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

ഫോട്ടോ : ജോണി ഫൈന്‍ ആര്‍ട്ട്സ്

 

രാജായും സംഘവും അവതരിപ്പിച്ച വന്ദേ മാതരം സംഗീത ശില്പം, അനുഷ്മ ബാല കൃഷ്ണനും കൂട്ടുകാരും അവതരിപ്പിച്ച സംഘ നൃത്തവും ഒപ്പനയും, കോല്‍ക്കളി, തെലുങ്ക് ഗാന ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പാരമ്പര്യ നൃത്ത സംഗമം, ജെറിയും സംഘവും ചേര്‍ന്ന വതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ഖാന്‍ അവതരിപ്പിച്ച ഖവ്വാലി, ഹേമന്ദ്, ഗോപാല്‍ ടീമിന്റെ ഒറിയാ നൃത്തം, അപര്‍ണ്ണ സുരേഷിന്റെ ഗാനമേള, ദനീന വിന്‍സെന്റ് അവതരിപ്പിച്ച ജയ് ഹോ നൃത്തം എന്നിവ 'ഈദ്‌ ഓണം സൌഹൃദ സംഗമത്തെ' ആകര്‍ഷകവും വ്യത്യസ്ത വുമാക്കി. വര്‍ക്കല ദേവകുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്