09 November 2009

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28 ന് ആരംഭിക്കും

2010 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ഈ വ്യാപാരോത്സവം. അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. വിവിധ രാജ്യങ്ങള്‍ ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി‍ല്‍ പങ്കെടുക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവ കൂടുതല്‍ വൈവിധ്യങ്ങള്‍ ഉണ്ടാകും. ദുബായ് വേനല്‍ വിസ്മയം ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്