28 June 2009

വൈറസ് ബാധ; വന്‍ ഭക്ഷ്യശേഖരം കുവൈറ്റില്‍ പിടികൂടി

വയറസ് ബാധയേറ്റതെന്ന് സംശയിക്കുന്ന ഇറക്കുമതി ചെയ്ത വന്‍ ഭക്ഷ്യശേഖരം കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. ഫുഡ് ആന്‍ഡ് ഡ്രഗ്സ് വുകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഒരു പ്രമുഖ കമ്പനി ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്സ് വിഭാഗം ഖാലെദ് അല്‍ സാഹ്മൂല്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്