24 June 2009

യു.എ.ഇയില്‍ കള്ളനോട്ട് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

യു.എ.ഇയില്‍ കള്ളനോട്ട് വ്യാപാരം ഉള്‍പ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാപലിക്കുകയാണ്. സാമ്പ്തതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് സൂചന. പോയ വര്‍ഷം 13,000 കേസുകളാണ് സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇത് 10 ശതമാനം വര്‍ധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്