23 June 2009

ശശി തരൂര്‍ ഇന്ന് യു.എ.ഇയില്‍ ; സ്വീകരണപരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്ന് സംഘടനകള്‍

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഇന്ന് യു.എ.ഇയില്‍ എത്തുന്നു. ഉച്ചയ്ക്ക് ദുബായിലെത്തുന്ന അദ്ദേഹം വൈകുന്നേരം ഏഴിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. അതേസമയം പല ഇന്ത്യന്‍ സംഘടനകളും പരിപാടി ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ്. ഇന്നലെ വൈകുന്നേരം ആറിന് മാത്രമാണ് കോണ്‍സുലേറ്റ് തങ്ങളെ വിവരം അറിയിച്ചതെന്നും ഇത്രയും ചെറിയ നോട്ടിസീല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നീ സംഘടനകള്‍ പരിപാടി ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്