24 June 2009

ആശുപത്രികള്‍ക്കെതിരെയുള്ള പരാതി കുറഞ്ഞു

ദുബായ് എമിറേറ്റിലെ പബ്ലിക് ആശുപത്രികള്‍ക്ക് എതിരേയുള്ള പരാതികള്‍ 50 ശതമാനവും സ്വകാര്യ ആശുപത്രികള്‍ക്ക് എതിരേയുള്ള പരാതികള്‍ 30 ശതമാനവും കുറഞ്ഞു. ദുബായ് ഹെല്‍ത്ത് കെയര്‍ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 78 പരാതികളാണ് ഇരു വിഭാഗങ്ങളിലുമായി അഥോറിറ്റിക്ക് ലഭിച്ചത്. 2007 ല്‍ ഇത് 119 പരാതികളായിരുന്നു. ചികിത്സയിലെ പിഴവ് ഒഴിവാക്കുന്നതിനായി അഥോറിറ്റി ഏര്‍പ്പെടുത്തിയ നടപടികളാണ് പരാതി കുറയുന്നതിന് ഇടയാക്കിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്