08 December 2009

പ്രവാസത്തിന്‍റെ പാതിനൂറ്റാണ്ട് ആഘോഷത്തിന് തുടക്കമായി.

ആദ്യകാല പ്രവാസികള്‍ ലോഞ്ചില്‍ വന്നിറങ്ങിയ ഖോര്‍ഫുക്കാനില്‍ പ്രവാസത്തിന്‍റെ പാതിനൂറ്റാണ്ട് ആഘോഷത്തിന് തുടക്കമായി. ഗള്‍ഫ് മാധ്യമത്തിന്‍റെ ദശവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ നടന്ന യോഗം ദീവാന്‍ അല്‍ അമീരി ഡയറക്ടര്‍ യഅ് ഖൂബ് യൂസഫ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എം.എ യൂസഫലി, കവി സച്ചിദാനന്ദന്‍ തുടങ്ങിയവരും പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്