ജിദ്ദയിലുണ്ടായ പ്രളയക്കെടുതിക്ക് പ്രധാന കാരണം നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്‍റെ പോരായ്മയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും നഗരസഭയ്ക്ക് ആണെന്നും ബന്ധപ്പെട്ടവരെ ഉദ്ദരിച്ച് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദാ നഗരത്തെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കാന്‍ 30 വര്‍ഷം മുമ്പ് അന്നത്തെ ഭരണാധികാരി ഫൈസല്‍ രാജാവ് ഉത്തരവിട്ടിരുന്നതായി പത്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയെക്കുറിച്ച് ഉന്നതതല അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്