05 December 2009

ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിതരാവണമെന്ന്

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിതരാവാനും അവകാശ സംരക്ഷണത്തിന് ഒരുമിച്ചുനില്‍ക്കാനും ഇനിയും വൈകിയാല്‍ അതാത് സമൂഹങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആവുമെന്ന് മുസ്ലീം ലീഗ് തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍ പറഞ്ഞു.

റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പത്തു ലക്ഷം അംഗങ്ങളെ ചേര്‍ക്കുന്ന കാമ്പയില്‍ ഇപ്പോള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്